നാദസ്വരൂപിണി വാക്ദേവതയുടെ
താളശ്രുതിലയ സമ്മേളിതമാം
നടന ചുവടില്‍ പാദസരത്തിന്‍ നിസ്വനമായി,
ലാസ്യ വിലാസിത ഭാവതലത്തിന്‍
തരളിത ഹൃദയ മനോരഥമേറി,
മാനസ മാസ്മര വിസ്മയമായി
ഒഴുകും സംഗീതാമൃതധാര
ആനന്ദാമൃത ലഹരിയില്‍ മുങ്ങി
പ്രപഞ്ച താളലയശ്രുതി മീട്ടീ
കാറ്റില്‍ മഞ്ഞില്‍ മഴയില്‍ പുഴയില്‍
കുയിലിന്‍ പാട്ടില്‍ വെണ്‍നുരചിന്തും തിരയില്‍
മാമലമുകളില്‍ മൌനത്തില്‍
നിര്‍മ്മല നിരുപമ നിര്‍വ്വാണ സുഖം
നാദബ്രഹ്മലയം സംഗീതം
pdf version: PDF
odt version: ODT
OGG version: OGG

Posted by സംഗീതം | indiarrs.net Classifieds | Featured blogs from INDIA. on ജൂലൈ 20, 2010 at 8:01 pm
[...] http://karanattu.wordpress.com/2010/07/18/%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%82/ [...]