ഓര്‍ത്തുപോയീ എന്റെ കൂട്ടുകാരാ,
നമ്മള്‍ ആശാന്‍ കളരിയില്‍
ഒന്നിച്ചുപോയൊരാ ബാല്യകാലത്തിന്റെ
സ്നിഗ്ദ്ധസ്വപ്നങ്ങളേ ഓര്‍ത്തുപോയി.
അന്നൊന്നുമാ പിഞ്ചുബാല്ല്യസ്വപ്നങ്ങളില്‍,
ഞാനെന്ന ഭാരം കനം വെച്ചിരുന്നില്ല
നമ്മളൊന്നിച്ചന്നു് ആടിനേ മേച്ചതും,
അമ്പലച്ചിറയിലും കാവിലെ തോട്ടിലും
ചാടിത്തിമിര്‍ത്തതും, ഊളിയിട്ടീടുമ്പൊള്‍
കൈ കൈതമുള്ളാല്‍ മുറിഞ്ഞതും ഓര്‍ത്തുപോയി
അല്പരസങ്ങള്‍ പിണക്കങ്ങള്‍
പിന്നെ മദ്ധ്യസ്ഥരില്ലാത്ത അനുരഞ്ജനത്തിന്റെ
ആശ്ലേഷഹര്‍ഷങ്ങള്‍ ഓര്‍ത്തുപോയി
എനിക്കെന്തു ലാഭമെന്നോര്‍ക്കാതെ
മാനുഷര്‍ മന്ദസ്മിതത്തിന്റെ പൂച്ചെണ്ടു തന്നതും,
എന്റെ ദുഖങ്ങള്‍ നിന്‍ നിറകണ്ണിലൊഴുകുന്ന
പുഴയായി ഒലിച്ചു പോകുന്നതും,
ഒരു തുണ്ടു കയറിനാല്‍ തൂക്കിനിര്‍ത്തിടാതെ
നെടുവീര്‍പ്പിടുന്നതും ഓര്‍ത്തുപോയി
സ്നേഹോഷ്മള ഗാഢബന്ധത്തിന്‍ നൂലിനാല്‍
പാരസ്പര്യത്തിന്റെ പൂമാല കോര്‍ത്തതും
ഓര്‍ത്തുപോകുന്നു ഞാന്‍ എന്‍ നഷ്ടബാല്ല്യമേ,
ഇനിയും വരില്ലേ എന്‍ കൂട്ടുകാരാ
pdf version: PDF
odt version: ODT
OGG version: OGG

Posted by Tweets that mention കൂട്ടുകാരന് « എന്റെ ചിന്തകള് -- Topsy.com on ജൂലൈ 18, 2010 at 11:06 am
[...] This post was mentioned on Twitter by latest blog posts, latest blog posts. latest blog posts said: കൂട്ടുകാരന് « എന്റെ ചിന്തകള് http://bit.ly/aUR8zd [...]