അധിനിവേശത്തിന്റെ വേരിളക്കീ,
അഹങ്കാരത്തിന്റഴുക്കു് പറ്റി
അഴുക്കിന്റൊഴുക്കു നിലയ്ക്കുമിപ്പോള്‍,
ആറടി മണ്ണിലൊലിച്ചിറങ്ങും.
കാലപ്രവാഹത്തിലുരഞ്ഞുരുണ്ട,
അധിനിവേശത്തിന്നു് പുത്തന്മുഖം
വശ്യമനോജ്ഞമാം തൂമന്തഹാസത്തില്‍
വജ്ജൃനഖദംഷ്ട്രായുധങ്ങള്‍!
വേദനിപ്പിക്കാതെ കാതുകുത്തുംപോലെ,
നാമറിയാതെ നമ്മെ ഭരിക്കും,
നമ്മള്‍തന്‍ ഉണ്‍മയെ, നന്മയെ,
നീതിയെ, സ്വപ്നമോഹങ്ങളേ,
പത്മവ്യൂഹത്താല്‍ ബന്ധിച്ചിടും മുന്‍പു്
കണ്‍തുറന്നീടുക കാണുക.
പാരതന്ത്ര്യത്തിന്റെ ബന്ധനം ഭേദിച്ചു്,
സ്വാതന്ത്ര്യവീഥിയില്‍ സഹചരിച്ചീടുക.
pdf version: pdf
odt version: odt
ogg vorbis audio : OGG
18 Jul
