Pdf version: kaiyettam
Odt Version: kaiyettam
സഭാതലത്തിന്റകത്തളമത്രയും
സാമാജികരാല്‍ നിറഞ്ഞിരുന്നു
സന്തോഷനിര്‍ഭരം അന്തരീക്ഷം
അതിന്നല്ലോ ഈശനെ ‘ഇംപീച്ച് ‘ ചെയ്‌വു?
അദ്ധ്യക്ഷനാരാഞ്ഞു, ദൈവമേ
നിങ്ങളീയണ്ഡകടാഹത്തിനധീശനാണോ?
കൈവശമാണോ, കരം കൊടുക്കാറുണ്ടോ?
കാണമാണോ അതോ ജന്മമാണോ?
കൈയ്യേറ്റമല്ലല്ലോ, പട്ടയമില്ലല്ലേ?
പിന്നെങ്ങിനെ കൈവന്നതീ പ്രപഞ്ചം
അശരീരി വന്നു,
“മനുഷ്യാ, അദൃശ്യന്‍ ഞാന്‍
അനംഗന്‍, അനശ്വരന്‍, ആദിമൂലം
ചൈതന്യ തേജസ്സായി നിന്നിലുമുണ്ടുഞാന്‍
സദാ സര്‍വ്വചരാചരത്തിലും!
സുന്ദരകളേബരാ, നിങ്ങള്‍ക്കു നല്കി ഞാന്‍
കണ്ണുകള്‍, കാതുകള്‍, ഘ്രാണസ്പര്‍ശ്ശാദികള്‍
ജിഹ്വകള്‍, വാക്കുകള്‍, സ്വപ്നങ്ങളോര്‍മ്മകള്‍
ഭാവനാ സമ്പുഷ്ടമായ ചിന്ത.
സൃഷ്ടിയില്‍ ശ്രേഷ്ഠരായി നിങ്ങളേ കണ്ടു ഞാന്‍
ആശിച്ചു, എന്നെ തിരിച്ചറിയും നിങ്ങള്‍,
നിന്‍ ഹൃദന്തത്തിലെ എന്‍ തിരിനാളത്താല്‍
എന്നിലേയ്ക്കുയരുവാന്‍ എന്നില്‍ ലയിക്കുവാന്‍
തന്നു ഞാന്‍ നിങ്ങള്‍ക്കു ജിജ്ഞാസ തൃഷ്ണകള്‍
കണ്ടു പഠിക്കാന്‍ എളുതല്ലാത്തവര്‍ക്കായി തീര്‍ത്തു
ഞാന്‍ തീക്ഷ്ണമാമനുഭവ വിദ്യകള്‍
എത്രമേല്‍ കഷ്ടം ! മനുഷ്യാ നീ
എന്നിലേയ്ക്കുയരുന്നതില്ലതോ പോകട്ടെ
എന്നെയും കൂടി മനുഷ്യനാക്കുന്നു നീ!?
ഇല്ല പകയില്ല വിദ്വേഷമില്ലൊട്ടുമേ
എനിക്കെങ്ങനെന്നെ തമസ്കരിക്കാം
സൃഷ്ടി വൈശിഷ്ട്യം, സമ്പൂര്‍ണ്ണമാണതില്‍
സംശയത്തിന്നോരു സ്ഥാനമില്ല
ഉണരുവിന്‍, ഉയരുവിന്‍ ഉല്‍കൃഷ്ടമായോരു
ജന്മമുത്സാഹ തിമിര്‍പ്പിലാഴ്ത്തിന്‍
ഉത്സവമാക്കു മനോഹര ജീവിതം
പ്രേമത്താല്‍ ഉത്തുംഗ ശൃംഗമേറൂ“
അശരീരി നിന്നു, സഭാതലം മൂകമായി
സാമാജികര്‍ സ്തബ്ധരായിരുന്നു
അന്യോന്യം അംഗങ്ങളന്വേഷിച്ചിപ്പോള്‍
“നീ എന്തെങ്കിലും ഒന്നു കേട്ടിരുന്നോ?”
കവിത കേള്‍ക്കു…
Problem with Audio Player? here is the direct download link http://www.archive.org/download/kaiyyettam/kaiyyettam.ogg

Posted by Sreejith on ജൂലൈ 15, 2010 at 5:30 am
All of them are good. But, this is my fav. . Liked its presentation and the thought