ആരു ഞാന്‍, എന്‍ ഹൃദയ വാദ്യലയം ഉതിര്‍ത്തും ഊര്‍ജ്ജമേതു്, എന്‍മനസ്സിന്റെ മതില്‍ക്കെട്ടില്‍ ഓര്‍മ്മകള്‍തന്‍ പ്രദക്ഷിണ വഴികള്‍ തീര്‍ക്കും, ദേവനാരു്? എന്റെ ഉണ്മയിലൂറി വന്നോരറിവു്,
- എനിക്കെന്നെ അറിയില്ല!
കാലമെത്ര കഴിഞ്ഞു പൂരുഷ- ജന്മമെത്ര കഴിഞ്ഞു ഭൂവില്‍ ഐതിഹാസിക വേദസംഹിത, ഉപനിഷത്തുകള്‍, ജനപഥങ്ങള്‍, അശ്വമേധം, ദിഗ്ജയങ്ങള്‍, ആറ്റംബോംബുകള്‍, ചന്ദ്രയാത്രകള്‍, വിജയഭേരികള്‍………
“എവിടെ നിന്നു വരുന്നു നീ എവിടേക്കു പോണു നീ “ എന്റെ ഉണ്മയിലൂറി വന്നോരറിവു്
- എനിക്കെന്നെ അറിയില്ല!